Pages

Subscribe:

Saturday, December 16, 2017

ക്രിസ്തുമസ് കരോൾ 2017


'ക്രിസ്തുമസ് കരോള്‍ 2017'
കറുകടം മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലിൽ നിന്ന് ഈ വർഷം കരോൾ സംഘം പോകുന്ന ഭാഗങ്ങള്‍



Day 1

2017 ഡിസം. 17 ഞായർ

ചിറപ്പടി ഭാഗത്തേക്ക്



Day 2


2017 ഡിസം. 18 തിങ്കൾ

മെയിൻ റോഡിന് കിഴക്ക് വശം, പുഴയ്ക്ക് അക്കരെ



Day 3


2017 ഡിസം. 19 ചൊവ്വ

കറുകടം ഷാപ്പുംപടി - കനാൽ ബണ്ട് റോഡിന് വടക്കോട്ടുള്ള ഭാഗങ്ങൾ



Day 4


2017 ഡിസം. 20 ബുധൻ

കറുകടം ഷാപ്പുംപടി - കനാൽ ബണ്ട് റോഡും തെക്കോട്ട് ഉള്ള ഭാഗങ്ങളും



Day 5


2017 ഡിസം. 21 വ്യാഴം

ചാപ്പൽ പരിസരം, പടിഞ്ഞാറ് വശം, തെക്ക്‌ വശം, ഞാഞ്ഞൂൾമല കോളനി


വിശുദ്ധ യല്‍ദോ പെരുന്നാള്‍ ശുശ്രൂഷകള്‍ 2017 ഡിസംബര്‍ 24 ഞായറാഴ്ച 
വൈകിട്ട് 7.00 മണിക്ക് സന്ധ്യാനമസ്കാരത്തോടെ ആരംഭിക്കും

Tuesday, October 10, 2017

പരിശുദ്ധ പരുമല തിരുമേനിയുടെ 115-ആം ഓർമ്മപ്പെരുന്നാൾ ശുശ്രൂഷാസമയക്രമീകരണങ്ങൾ


'ഗ്രീഗോറിയൻ 2017'

"കർത്താവിന്റെ  കണ്ണുകൾ പുണ്യവാന്മാരുടെമേൽ  ഉണ്ട്; അവരെ  കേൾപ്പാൻ തൻ്റെ ചെവികൾ  തുറന്നിരിക്കുന്നു" (സങ്കീ. 34 :15)



2017 ഒക്ടോബർ 31 ചൊവ്വ 
7.00 PM : സന്ധ്യാ  നമസ്കാരം


2017 നവംബർ 1 ബുധൻ
7.00 AM : പ്രഭാത  നമസ്കാരം
7.45 AM : വി.കുർബ്ബാന 
9.00 AM : കൊടികയറ്റ് (വികാരി)
6.45  PM : ശ്രേഷ്ഠ  കാതോലിക്കാ ബാവയ്ക്ക്  സ്വീകരണം 
7.00 PM : സന്ധ്യാ  നമസ്കാരം, പ്രസംഗം
നി.വ.ദി.മ.ശ്രീ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ തിരുമനസ്സുകൊണ്ട് 
8.30 PM : പ്രദക്ഷിണം 
(ദൈവാലയത്തിൽ നിന്നും പുറപ്പെട്ട്‌  മെയിൻ റോഡ് വഴി കമ്പനിപ്പടി കൂടി ഞാഞ്ഞൂൾമല കോളനി റോഡ് വഴി മോർ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശിൻതൊട്ടിയിൽ എത്തി പ്രാർത്ഥനക്ക് ശേഷം അമ്പലംപടി-ഇലഹിയ കോളേജ് റോഡ് വഴി തിരികെ ദൈവാലയത്തിൽ എത്തിച്ചേരുന്നു), പാച്ചോർ നേർച്ച (കുരിശിൻതൊട്ടിയിൽ )
9.45 PM : ആശീർവാദം, കരിമരുന്ന് പ്രയോഗം
10.00 PM : നേർച്ചസദ്യ 


2017 നവംബർ 2 വ്യാഴം 
7.30 AM : പ്രഭാത  നമസ്കാരം
8.30 AM : വി. മൂന്നിന്മേൽ  കുർബ്ബാന, പ്രസംഗം
നി.വ.ദി.ശ്രീ.ഗീവർഗ്ഗീസ്  മോർ  ദിവന്നാസിയോസ്  മെത്രാപ്പോലീത്തായുടെ   മുഖ്യകാർമ്മീകത്വത്തിൽ  (പിറമാടം  ദയറാ)
10.30 AM : എൻഡോവ്മെൻറ്  വിതരണം (മുണ്ടക്കൽ  വർഗ്ഗീസ് - അന്നമ്മ  മെമ്മോറിയൽ), സ്ലീബാ  മുത്ത്
10.45 AM : പ്രദക്ഷിണം
(ദൈവാലയത്തിൽ നിന്നും പുറപ്പെട്ട്‌ മെയിൻ റോഡ് വഴി പരി. യൽദോ  മോർ  ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശിൻതൊട്ടിയിൽ എത്തി പ്രാർത്ഥനക്ക് ശേഷം കറുകടം ഓൾഡ് റോഡ് വഴി  തിരികെ ദൈവാലയത്തിൽ എത്തിച്ചേരുന്നു)
11.45 PM : ആശീർവാദം, നേർച്ചസദ്യ
12.15 PM : ലേലം 
1.30 PM   : കൊടിയിറക്ക്

എല്ലാ  വിശ്വാസികളേയും പരിശുദ്ധ  പരുമല  തിരുമേനിയുടെ  സന്നിധിയിലേക്ക്  സ്വാഗതം  ചെയ്യുന്നു...


Wednesday, August 23, 2017

പരിശുദ്ധ പരുമല തിരുമേനിയോടുള്ള അപേക്ഷ



ഞങ്ങളുടെ പിതാവും മഹാപരിശുദ്ധനുമായ പരുമല  തിരുമേനി!... ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ശൈശവം മുതലേ തന്റെ ശുശ്രൂഷക്കായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട പരി.തിരുമേനി!...ഞ...അ

ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന് ഇടയാനായി നിയമിക്കപ്പെട്ട പരി.തിരുമേനി!...ഞ...അ

സുകൃത ജീവിതത്താൽ ദൈവത്തിന് ഇഷ്ടനായ്‌തീർന്ന പരി.തിരുമേനി!...ഞ...അ

കർത്താവിന്റെ കല്പനകളുടെ മാർഗ്ഗത്തിൽ താല്പര്യത്തോടെ ജീവിതയാത്ര ചെയ്ത പരി.തിരുമേനി!...ഞ...അ

നല്ല ഇടയനെപ്പോലെ തന്റെ ആടുകൾക്കുവേണ്ടി രാപകൽ അദ്ധ്വാനിച്ച പരി.തിരുമേനി!...ഞ...അ

കർത്താവിന്റെ സന്നിധിയിൽ വിശ്രമിക്കുന്ന പരി.തിരുമേനി!...ഞ...അ

കർത്താവിനുവേണ്ടി ലോകസുഖങ്ങളെ പരിത്യജിച്ച പരി.തിരുമേനി!...ഞ...അ

കർത്താവിനോടുള്ള സ്നേഹം നിമിത്തം സ്വകുടുംബത്തെ വിട്ടുപിരിഞ്ഞ പരി.തിരുമേനി!...ഞ...അ

തുടരെയുള്ള നോമ്പാനുഷ്ഠാനങ്ങളാലും മുടങ്ങാത്ത പ്രാർത്ഥനകളാലും ജാഗരണങ്ങളാലും ദൈവീക ധ്യാനങ്ങളാലും വ്രതനിഷ്ഠനായി ജീവിച്ച പരി.തിരുമേനി!...ഞ...അ

കഠിനമായ വ്രതാനുഷ്ടാനങ്ങളാൽ സ്വശരീരത്തെ ക്ഷീണിപ്പിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്ത പരി.തിരുമേനി!...ഞ...അ

സൗഖ്യത്തിനും മറ്റു സഹായങ്ങൾക്കുമുള്ള ദൈവീക ശക്തി പ്രാപിച്ച പരി.തിരുമേനി!...ഞ...അ

പരി. സഭയെ ഭരിപ്പാൻ തക്ക നല്ല ഇടയനും ഭരണകർത്താവും ആയി ദൈവത്താൽ നിയോഗിക്കപ്പെട്ട പരി.തിരുമേനി!...ഞ...അ

കർത്താവിനെ മാതൃകയാക്കിക്കൊണ്ട് തന്റെ ആട്ടിൻപറ്റത്തെ ദൈവീക ശുഷ്കാന്തിയിൽ നയിച്ച പരി.തിരുമേനി!...ഞ...അ

തന്റെ ആടുകളെ ആത്മീയ പുലമാലിയിൽ പോഷിപ്പിച്ച പരി.തിരുമേനി!...ഞ...അ

പിശാചുക്കൾക്കും നാശകരമായ പാഷാണ്ഡോപദേശങ്ങൾക്കും എതിരായി പോരാട്ടം ചെയ്ത പരി.തിരുമേനി!...ഞ...അ

സത്യവിശ്വാസം പരിശുദ്ധ സഭയിൽ നിലനിർത്തുവാൻ തക്കവണ്ണം തീക്ഷ്ണതയോടുകൂടി പ്രവർത്തിച്ച നല്ല ഗുരുവായ പരി.തിരുമേനി!...ഞ...അ

അനേകം വൈദീകരെ പഠിപ്പിക്കുകയും പട്ടം കെട്ടുകയും ചെയ്.വാൻ തക്കവണ്ണം പരിശുദ്ധ സഭയുടെ ജ്ഞാനമുള്ള ശില്പിയായി അഭിഷേകം ചെയ്യപ്പെട്ട പരി.തിരുമേനി!...ഞ...അ

രോഗികളെ സൗഖ്യമാക്കുന്നതിനും പലരിൽ നിന്നും ദുരാത്മാക്കളെ ബഹിഷ്കരിക്കുന്നതിനും ദൈവത്താൽ ശക്തി പ്രാപിച്ച പരി.തിരുമേനി!...ഞ...അ

സ്വജാതീയർക്കും വിജാതീയർക്കും ദൈവത്തിന്റെ ശക്തിയെ വെളിപ്പെടുത്തികൊടുത്തുകൊണ്ടിരിക്കുന്ന പരി.തിരുമേനി!...ഞ...അ

സത്യവിശ്വാസത്തിലേക്ക് അനേകരെ ശിഷ്യപ്പെടുത്തുകയും അനേകർക്ക് ഉത്തമ വഴികാട്ടിയായിത്തീരുകയും ചെയ്ത പരി.തിരുമേനി!...ഞ...അ


പ്രദക്ഷിണഗീതം

പാരിതിലെങ്ങും - പരവശരാശ്വാസം
പാരം പ്രാപിപ്പാൻ
പരമപദസ്ഥിതനാം താതാ
പരനുടെ പരിമള ഭാജനമേ!
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...

            ചിന്താകുലരാം - സന്താനങ്ങളഹോ
          സന്തതമിദ്ധരയിൽ
          സന്താപക്കൂരിരുൾ നീങ്ങി
          സന്തോഷക്കതിരൊളി കാണ്മാൻ
          പരികീർത്തിതനാം പരിശുദ്ധാ!
          പരുമലമരുവും തിരുമേനി!
          ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...

ശാന്തിജഗത്തിൽ - കാന്തിപരത്തിടുവാൻ
ഭ്രാന്തി വെടിഞ്ഞവരും
സാന്ത്വനമിയലും ദൈവികദൂ-
തേന്തിടുവാനെൻ പ്രിയജനകാ!
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...

          ഖിന്നതയെന്യേ - മന്നിടമതിലടിയാ-
          രെന്നുമമർന്നിടുവാൻ
          മന്നവനാം മിശിഹാനാഥൻ
          തന്നനുപമ കൃപനേടിടുവാൻ
          പരികീർത്തിതനാം പരിശുദ്ധാ!
          പരുമലമരുവും തിരുമേനി!
          ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...

സങ്കടമാകും - വൻകടലതിൽ മുങ്ങി
പങ്കപ്പാടേൽപ്പോർ
ശങ്കയകന്നാനന്ദത്തിൻ
തിങ്കൾ പ്രഭയിൽ കുളിരേൽപാൻ
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...

          നിർമലസഭയിൽ - ദുർമ്മതിയാം സാത്താൻ
          നിർമ്മിച്ചൊരു പൊളിതൻ
          കർമ്മം നിർമൂലം നീക്കാ-
          ധർമ്മം മേന്മേൽ വിജയിപ്പാൻ
          പരികീർത്തിതനാം പരിശുദ്ധാ!
          പരുമലമരുവും തിരുമേനി!
          ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...

നോമ്പാലനിശം - വമ്പേറും വീര്യം
സമ്പാദിച്ചോനെ!
നിൻപെരുന്നാൾ കൊണ്ടാടുന്നോർ-
ക്കെമ്പാടും വരമരുളിടുവാൻ
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...

          കേരളഭൂവിൽ - പമ്പാനദിയാകും
          യോർദ്ദാൻ തൻകരയിൽ
          ഇലവാടാതെ യഥാകാലം
          ഫലമേകുന്നൊരു കല്പകമേ!
          പരികീർത്തിതനാം പരിശുദ്ധാ!
          പരുമലമരുവും തിരുമേനി!
          ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...

ബാല്യത്തിൽത്തന്നെ - ദൈവത്തിനുവേണ്ടി
സ്വയമർപ്പിച്ചവനെ!
ആ ജീവിതവുമനന്തരവും
ദിവ്യാത്ഭുതകരനെ! ദിവ്യാ!
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...

     ===============================

     ഒന്നിടവിട്ട ശനിയാഴ്ചകളിൽ ചാപ്പലിൽ വൈകിട്ട് 7.00 മണിക്ക് സന്ധ്യാ നമസ്കാരവും പരി. പരുമല തിരുമേനിയോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും വിദ്യാർത്ഥികൾക്കും രോഗികൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനയും വിവിധ വിഷയങ്ങളെ സമർപ്പിച്ചുള്ള പ്രാർത്ഥനയും
ഉണ്ടായിരിക്കുന്നതാണ്...

Wednesday, July 5, 2017

പരിശുദ്ധ പരുമല തിരുമേനി


St. Gregorios Geevarghese, popularly known as "PARUMALA THIRUMENI" was born in the distinguished priestly family of 'Pallathattu Thanagattu' in the village of Mulunthuruthy near Cochin, India on 15th June 1848.  He was baptized by name Geevarghese (George) at the Mulanthuruthy Mar Thoman Jacobite Syrian Orthodox Cathedral.  Geevarghese’s mother died when he was a small boy and since then he was under the loving care of his elder sister Mariyam.  From childhood days he followed a very disciplined life which was enriched by prayer and fasting.  'Kochaipora' as he was known in those days, had a deep fascination towards Syriac, the liturgical language of the Syriac Orthodox Church. His extraordinary ability to sing Syriac hymns beautifully & perfectly came to the notice of his uncle (father's brother) Malpan Kassisso Geevarghese who was an authority in Syriac and a celibate priest. Impressed by his nephews' extraordinary divine qualities Kassisso Geevarghese gave proper guidance to him.  The other two personalities who had greatly influenced young Geevarghese were Malpan Kassisso Geevarghese Konattu (later Geevarghese Mor Julius) and St. Yuyakkim Mor Koorilos Bava, the Syrian Metropolitan who was the Reesh Episcopa to Malankara.  The later years the Malankara church was witnessing the emergence of a great monk who through continuous prayers, made it clear to the world that Prayer and devotion is mightier than any worldly possession. The Holy Father's short life was remarkable in many respects. A deacon at the age of 10, a priest at the age of 18, a bishop at the young age of 28 (the reason for calling him 'Kochu Thirumeni'); he passed away at the age of 54 on 3rd November 1902 and his mortal remains were laid to rest the next day (4th November), after a saintly life of prayer to become the brightest jewel of the Universal Syrian Orthodox Church.