ഞങ്ങളുടെ പിതാവും മഹാപരിശുദ്ധനുമായ പരുമല തിരുമേനി!... ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ശൈശവം മുതലേ തന്റെ ശുശ്രൂഷക്കായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട പരി.തിരുമേനി!...ഞ...അ
ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന് ഇടയാനായി നിയമിക്കപ്പെട്ട പരി.തിരുമേനി!...ഞ...അ
സുകൃത ജീവിതത്താൽ ദൈവത്തിന് ഇഷ്ടനായ്‌തീർന്ന പരി.തിരുമേനി!...ഞ...അ
കർത്താവിന്റെ കല്പനകളുടെ മാർഗ്ഗത്തിൽ താല്പര്യത്തോടെ ജീവിതയാത്ര ചെയ്ത പരി.തിരുമേനി!...ഞ...അ
നല്ല ഇടയനെപ്പോലെ തന്റെ ആടുകൾക്കുവേണ്ടി രാപകൽ അദ്ധ്വാനിച്ച പരി.തിരുമേനി!...ഞ...അ
കർത്താവിന്റെ സന്നിധിയിൽ വിശ്രമിക്കുന്ന പരി.തിരുമേനി!...ഞ...അ
കർത്താവിനുവേണ്ടി ലോകസുഖങ്ങളെ പരിത്യജിച്ച പരി.തിരുമേനി!...ഞ...അ
കർത്താവിനോടുള്ള സ്നേഹം നിമിത്തം സ്വകുടുംബത്തെ വിട്ടുപിരിഞ്ഞ പരി.തിരുമേനി!...ഞ...അ
തുടരെയുള്ള നോമ്പാനുഷ്ഠാനങ്ങളാലും മുടങ്ങാത്ത പ്രാർത്ഥനകളാലും ജാഗരണങ്ങളാലും ദൈവീക ധ്യാനങ്ങളാലും വ്രതനിഷ്ഠനായി ജീവിച്ച പരി.തിരുമേനി!...ഞ...അ
കഠിനമായ വ്രതാനുഷ്ടാനങ്ങളാൽ സ്വശരീരത്തെ ക്ഷീണിപ്പിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്ത പരി.തിരുമേനി!...ഞ...അ
സൗഖ്യത്തിനും മറ്റു സഹായങ്ങൾക്കുമുള്ള ദൈവീക ശക്തി പ്രാപിച്ച പരി.തിരുമേനി!...ഞ...അ
പരി. സഭയെ ഭരിപ്പാൻ തക്ക നല്ല ഇടയനും ഭരണകർത്താവും ആയി ദൈവത്താൽ നിയോഗിക്കപ്പെട്ട പരി.തിരുമേനി!...ഞ...അ
കർത്താവിനെ മാതൃകയാക്കിക്കൊണ്ട് തന്റെ ആട്ടിൻപറ്റത്തെ ദൈവീക ശുഷ്കാന്തിയിൽ നയിച്ച പരി.തിരുമേനി!...ഞ...അ
തന്റെ ആടുകളെ ആത്മീയ പുലമാലിയിൽ പോഷിപ്പിച്ച പരി.തിരുമേനി!...ഞ...അ
പിശാചുക്കൾക്കും നാശകരമായ പാഷാണ്ഡോപദേശങ്ങൾക്കും എതിരായി പോരാട്ടം ചെയ്ത പരി.തിരുമേനി!...ഞ...അ
സത്യവിശ്വാസം പരിശുദ്ധ സഭയിൽ നിലനിർത്തുവാൻ തക്കവണ്ണം തീക്ഷ്ണതയോടുകൂടി പ്രവർത്തിച്ച നല്ല ഗുരുവായ പരി.തിരുമേനി!...ഞ...അ
അനേകം വൈദീകരെ പഠിപ്പിക്കുകയും പട്ടം കെട്ടുകയും ചെയ്.വാൻ തക്കവണ്ണം പരിശുദ്ധ സഭയുടെ ജ്ഞാനമുള്ള ശില്പിയായി അഭിഷേകം ചെയ്യപ്പെട്ട പരി.തിരുമേനി!...ഞ...അ
രോഗികളെ സൗഖ്യമാക്കുന്നതിനും പലരിൽ നിന്നും ദുരാത്മാക്കളെ ബഹിഷ്കരിക്കുന്നതിനും ദൈവത്താൽ ശക്തി പ്രാപിച്ച പരി.തിരുമേനി!...ഞ...അ
സ്വജാതീയർക്കും വിജാതീയർക്കും ദൈവത്തിന്റെ ശക്തിയെ വെളിപ്പെടുത്തികൊടുത്തുകൊണ്ടിരിക്കുന്ന പരി.തിരുമേനി!...ഞ...അ
സത്യവിശ്വാസത്തിലേക്ക് അനേകരെ ശിഷ്യപ്പെടുത്തുകയും അനേകർക്ക് ഉത്തമ വഴികാട്ടിയായിത്തീരുകയും ചെയ്ത പരി.തിരുമേനി!...ഞ...അ
പ്രദക്ഷിണഗീതം
പാരിതിലെങ്ങും - പരവശരാശ്വാസം
പാരം പ്രാപിപ്പാൻ
പരമപദസ്ഥിതനാം താതാ
പരനുടെ പരിമള ഭാജനമേ!
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...
ചിന്താകുലരാം - സന്താനങ്ങളഹോ
സന്തതമിദ്ധരയിൽ
സന്താപക്കൂരിരുൾ നീങ്ങി
സന്തോഷക്കതിരൊളി കാണ്മാൻ
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...
ശാന്തിജഗത്തിൽ - കാന്തിപരത്തിടുവാൻ
ഭ്രാന്തി വെടിഞ്ഞവരും
സാന്ത്വനമിയലും ദൈവികദൂ-
തേന്തിടുവാനെൻ പ്രിയജനകാ!
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...
ഖിന്നതയെന്യേ - മന്നിടമതിലടിയാ-
രെന്നുമമർന്നിടുവാൻ
മന്നവനാം മിശിഹാനാഥൻ
തന്നനുപമ കൃപനേടിടുവാൻ
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...
സങ്കടമാകും - വൻകടലതിൽ മുങ്ങി
പങ്കപ്പാടേൽപ്പോർ
ശങ്കയകന്നാനന്ദത്തിൻ
തിങ്കൾ പ്രഭയിൽ കുളിരേൽപാൻ
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...
നിർമലസഭയിൽ - ദുർമ്മതിയാം സാത്താൻ
നിർമ്മിച്ചൊരു പൊളിതൻ
കർമ്മം നിർമൂലം നീക്കാ-
ധർമ്മം മേന്മേൽ വിജയിപ്പാൻ
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...
നോമ്പാലനിശം - വമ്പേറും വീര്യം
സമ്പാദിച്ചോനെ!
നിൻപെരുന്നാൾ കൊണ്ടാടുന്നോർ-
ക്കെമ്പാടും വരമരുളിടുവാൻ
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...
കേരളഭൂവിൽ - പമ്പാനദിയാകും
യോർദ്ദാൻ തൻകരയിൽ
ഇലവാടാതെ യഥാകാലം
ഫലമേകുന്നൊരു കല്പകമേ!
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...
ബാല്യത്തിൽത്തന്നെ - ദൈവത്തിനുവേണ്ടി
സ്വയമർപ്പിച്ചവനെ!
ആ ജീവിതവുമനന്തരവും
ദിവ്യാത്ഭുതകരനെ! ദിവ്യാ!
പരികീർത്തിതനാം പരിശുദ്ധാ!
പരുമലമരുവും തിരുമേനി!
ഞങ്ങൾക്കായ് - പ്രാർത്ഥിച്ചീടണമേ...
===============================
ഒന്നിടവിട്ട ശനിയാഴ്ചകളിൽ ചാപ്പലിൽ വൈകിട്ട് 7.00 മണിക്ക് സന്ധ്യാ നമസ്കാരവും പരി. പരുമല തിരുമേനിയോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും വിദ്യാർത്ഥികൾക്കും രോഗികൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനയും വിവിധ വിഷയങ്ങളെ സമർപ്പിച്ചുള്ള പ്രാർത്ഥനയും
ഉണ്ടായിരിക്കുന്നതാണ്...
0 comments:
Post a Comment