Tuesday, July 2, 2019
ഹാശാ ആഴ്ച ക്രമീകരണങ്ങളും പൊതുനിയമങ്ങളും
Monday, March 19, 2018
2021 വർഷത്തെ എല്ലാ ശുശ്രൂഷകളുടെയും സമയക്രമീകരണങ്ങൾ (ഒന്നിടവിട്ട ഞായറാഴ്ചകൾ ഒഴികെ)
6:30 AM : പ്രഭാത നമസ്കാരം
7:00 AM : വിശുദ്ധ കുർബ്ബാന
6:30 AM : പ്രഭാത നമസ്കാരം
7:00 AM : വി. ദനഹാ പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും
6:30 AM : പ്രഭാത നമസ്കാരം
7:00 AM : വിശുദ്ധ കുർബ്ബാന
6:30 AM : പ്രഭാത നമസ്കാരം
7:00 AM : വിശുദ്ധ കുർബ്ബാന
7:00 AM : വിശുദ്ധ കുർബ്ബാന
6:30 AM : പ്രഭാത നമസ്കാരം
7:00 AM : വിശുദ്ധ കുർബ്ബാന
7:00 AM : വിശുദ്ധ കുർബ്ബാന
തുടർന്ന് : ഊശാന പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും
8:00 PM : പെസഹാ പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും
തുടർന്ന് : നേർച്ചഭക്ഷണം
7:00 AM : ദുഃഖവെള്ളിയാഴ്ച നമസ്കാരവും ശുശ്രൂഷകളും
7:30 AM : വിശുദ്ധ കുർബ്ബാന
8:00 PM : ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും
6:30 AM : പ്രഭാത നമസ്കാരം
7:00 AM : വിശുദ്ധ കുർബ്ബാന
7:00 AM : പ്രഭാത നമസ്കാരം
7:45 AM : പെന്തിക്കൊസ്തി പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും
6:30 AM : പ്രഭാത നമസ്കാരം
7:00 AM : വിശുദ്ധ കുർബ്ബാന
6:30 AM : പ്രഭാത നമസ്കാരം
7:00 AM : വിശുദ്ധ കുർബ്ബാന
6:00 PM : സന്ധ്യാ നമസ്കാരം
7:00 PM : യൽദൊ പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും
Monday, February 19, 2018
30-ാമത് കറുകടം കൺവെൻഷനും ഹാശാ ആഴ്‌ച ശുശ്രൂഷകളും
6.30 AM : പ്രഭാത നമസ്കാരം
6.30 AM : പ്രഭാത നമസ്കാരം
7.00 AM : വിശുദ്ധ കുർബ്ബാന
7.00 AM : വിശുദ്ധ കുർബ്ബാന
5.00 PM : വിശുദ്ധ കുമ്പസാരം
7.00 PM : സന്ധ്യാ നമസ്കാരം
7.45 AM : ഊശാന പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും
തുടർന്ന് : നേർച്ചഭക്ഷണം
7.00 PM : ഗാനശുശ്രൂഷ, വേദവായന
7.25 PM : സ്വാഗതം, 30-ാമത് കറുകടം കൺവെൻഷൻ ഉത്ഘാടനം(വികാരി)
7.35 PM : വചന ശുശ്രൂഷ
ബ്രദർ എൽവിൻ എൽദോസ്, സെന്റ് മേരീസ് JSC, പോത്താനിക്കാട്
8.30 PM : സ്തോത്ര കാഴ്‌ച
9.00 PM : സമാപന പ്രാർത്ഥന, നേർച്ചഭക്ഷണം
6.00 PM : സന്ധ്യാ നമസ്കാരം
7.00 PM : ഗാനശുശ്രൂഷ, വേദവായന
7.25 PM : സ്വാഗതം
7.30 PM : വചന ശുശ്രൂഷ
റവ. ഫാ. ബൈജു ചാണ്ടി, തടിക്കൂട്ടിൽ, കോതമംഗലം
8.30 PM : സ്തോത്ര കാഴ്‌ച
9.00 PM : സമാപന പ്രാർത്ഥന, നേർച്ചഭക്ഷണം
6.00 PM : സന്ധ്യാ നമസ്കാരം
7.00 PM : ഗാനശുശ്രൂഷ, വേദവായന
7.25 PM : സ്വാഗതം
7.30 PM : വചന ശുശ്രൂഷ
9.00 PM : കൃതജ്ഞത, സമാപന സന്ദേശം(വികാരി), സമാപന പ്രാർത്ഥന, നേർച്ചഭക്ഷണം
4.00 PM : വിശുദ്ധ കുമ്പസാരം
7.00 PM : സന്ധ്യാ നമസ്കാരം
തുടർന്ന് : പെസഹാ പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും
തുടർന്ന് : നേർച്ചഭക്ഷണം
8.00 AM : പ്രഭാത നമസ്കാരം
തുടർന്ന് : ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും
തുടർന്ന് : ലഘുഭക്ഷണം
Saturday, February 10, 2018
മോർ ഗീവർഗ്ഗീസ് സഹദായുടെയും മോർ തോമാ ശ്ലീഹായുടെയും ഓർമ്മപ്പെരുന്നാൾ
'നീതിമാന്‍റെ ഓർമ്മ അനുഗ്രഹത്തിന്നായിരിക്കും' (സദൃ.10:7)
മോർ ഗീവർഗ്ഗീസ് സഹദായുടെയും
മോർ തോമാ ശ്ലീഹായുടെയും ഓർമ്മപ്പെരുന്നാള്‍
നമ്മുടെ ചാപ്പലിൽ ആണ്ടുതോറും നടത്തിവരാറുള്ള മോർ ഗീവർഗ്ഗീസ് സഹദായുടെയും മോർ തോമാ ശ്ലീഹായുടെയും സംയുക്ത ഓർമ്മപ്പെരുന്നാൾ ഈ വർഷം ജൂൺ 23, 24 (ശനി, ഞായർ) തീയതികളിൽ നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. എല്ലാ വിശ്വാസികളും ഓഹരി ചേർന്ന് നേർച്ചകാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ കർതൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
6.45 PM : കൊടികയറ്റ്
7.00 PM : സന്ധ്യാ നമസ്കാരം
6.45 AM : പ്രഭാത നമസ്കാരം
7.45 AM : വിശുദ്ധ കുർബ്ബാന, പ്രസംഗം
9.30 AM : പ്രദക്ഷിണം
9.45 AM : ആശീർവാദം, ലേലം, നേർച്ച
10.30 AM : കൊടിയിറക്ക്
Sunday, January 7, 2018
മഞ്ഞിനിക്കര ബാവയുടെ ഓർമ്മപ്പെരുന്നാൾ
മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 86-ാമത് ഓര്‍മ്മപ്പെരുന്നാള്‍
കറുകടം മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലില്‍
ശുശ്രൂഷാസമയക്രമീകരണങ്ങൾ
6.30 PM : കൊടികയറ്റ്
7.00 PM : സന്ധ്യാ നമസ്കാരവും പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും
7.00 AM : പ്രഭാത നമസ്കാരം
7.45 AM : വിശുദ്ധ കുർബ്ബാന
9.30 AM : പ്രദക്ഷിണം
തുടർന്ന് : ആശീർവാദം, പാച്ചോർ നേർച്ച
10.30 AM : കൊടിയിറക്ക്, പാത്രിയർക്കാ പതാക ഉയർത്തൽ
7.30 AM : മഞ്ഞിനിക്കര ദയറായിൽ ഖബറടങ്ങിയിരിക്കുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ സാന്നിധിയിലേക്കുള്ള കാൽനട തീർത്ഥാടകർക്ക് സ്വീകരണവും നേർച്ച വിളമ്പും...
Saturday, December 16, 2017
ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍
1.....യഹൂദിയായിലെ...
2..... ചിത്രവര്‍ണ്ണ നക്ഷത്രങ്ങള്‍...
പാടാം ഈ രാവിൽ ഇനിയൊന്നായ് ഗ്ലോറിയാ..... നിറയും മനമോടെ തിരുനാമം പാടിടാം(2) മഞ്ഞണിഞ്ഞൊരീരാ-വിൽ മഹിതലമുറങ്ങുമീരാ-വിൽ താരവൃന്ദങ്ങൾപോ-ലും സ്തുതിമീട്ടിടുന്നൊരീരാ-വിൽ
വരവായ് ജന്മസുകൃതമായ് മഹിതൻ അധിപതിയായ് തിരുസുതൻ ജാതനായ്....തിരുസുതൻ ജാതനായ് (പാടാം...)
തമസ്സിലലയുന്നമാനസങ്ങളിൽ കിരണമായവൻവന്നൂ... അരുണകിരണമാ-യന്നുമിന്നുമവൻ കരുണചൊരിയുവാൻവന്നൂ പുതുയുഗപ്പിറവിയായ് പുതുപുലരിതൻശോഭയായ്(2) (വരവായ്...)
തിരുസുതന്‍റെ തിരുമേനികാണുവാൻ വാനവൃന്ദംനിരന്നു ദേവസൂനുവിൻദർശനംതേടി ഇടയരും വന്നുചേർന്നു താളമേളങ്ങളോടെ നാമൊന്നായ് ചേർന്നുപാടാം(2)
(വരവായ്...)
പാടാം ഈ രാവിൽ ഇനിയൊന്നായ് ഗ്ലോറിയാ.....
4.....ഇന്നുരാവിൽ കുഞ്ഞാറ്റകിളികളും...
5..... മിന്നാമിന്നിപോലെ...
6..... ഇന്നിതാ വിൺസുതൻ...
7..... ബേതിലഹേം പുൽക്കുടിലിൽ...
8.....പാടീടാം പാടീടാം...
9..... രാജാവിൻ രാജാവെഴുന്നള്ളുന്നു...
10..... ശാന്തരാത്രി തിരുരാത്രി...
11.....ദൈവം പിറക്കുന്നു...
12..... പുൽക്കുടിലിൽ...
16..... സം... സം... സംപ്രമായ്...
ക്ഷിപ്രം അക്ഷണം ദൂതരങ്ങാകാശത്തിൽ (2) പാട്ടുകൾ പാടീടുന്നു ജയമോടെ (2) ആട്ടിടയർ കൂട്ടവും താനേ (2) കാട്ടിയ വെളിച്ചവും കണ്ടുടനുണർന്നു (2)
സം... സം... സംപ്രമായ്... സംഗമിക്കും തിങ്കളായ് (2) നസറായൻ പശുക്കൂട്ടിൽ പിറന്നൊനേ (2) തത്താ...മയിലുകൾ കുയിലുകൾ ആകാശത്തിൽ (2) ഓർത്താടി പാടീടുന്നു ജയമോടെ (2)
പുത്തനായീ...തത്തകൾ സ്തുതിയേ (2) പൂർത്തിയായികേട്ടതും അതിശയമേ (2) (സം...സം...സംപ്രമായ്...)(2) (നസറായൻ....)(2)
15......മര്‍ത്യന് രക്ഷ പകര്‍ന്നീടുവാന്‍.....
('രാജാവിന്‍ രാജാവെഴുന്നള്ളുന്നു...' എന്ന രീതി)
16..... യേശുരാജൻ പിറന്ന...
17.....മിന്നും മിന്നും രാവിൽ...
15..... പാരിൽനാഥനു...
(''നരൻ' എന്ന ചിത്രത്തിലെ ''ശൂരം പടയുടെ' എന്ന രീതി)
17) ബേതലേം പുരിയിലായ്
ബേതലേം പുരിയിലായ് വന്നു പിറന്നോരുണ്ണിയേശു
ലോക പാപം നീക്കുവാനായി പാരിതിൽ മനുജനായ്
വന്നല്ലോ ഈ രാവിൽ നാഥൻ
മറിയത്തിൻ മകനായി മണ്ണിൽ (2)
പോയിടാം കൂട്ടരേ സ്വർലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)
തപ്പുതാള മേളമോടെ ഒത്തുച്ചേർന്നു പാടിടാം
സ്വർഗ്ഗ നാഥൻ ഭൂവിൽ വന്ന സുദിനം
ആർത്തുപാടി ഘോഷിച്ചിടാം… ഇന്ന്
ആർത്തുപാടി ഘോഷിച്ചിടാം (2)
രാജാധി രാജാവാം ശ്രീയേശു നാഥന്റെ
തൃപ്പാദം കുമ്പിട്ടീടാം (2)
ആമോദരായിന്നു ആനന്ദ ഗീതികളാൽ
സാമ്മോദം വാഴ്ത്തിപ്പാടാം (2) (പോയിടാം കൂട്ടരേ…)
(തപ്പുതാള…) (2)
അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
നാഥനെ സ്തുതിച്ചിടുന്നു (2)
ശാസ്ത്രിമാർ മൂവരും കാഴ്ചകൾ അർപ്പിച്ച്
രാജനെ വന്നിക്കുന്നു (2) (പോയിടാം കൂട്ടരേ…) (2)
(തപ്പുതാള…) (2) (ആർത്തുപാടി..)
18) ഒരു മധുര സ്വരത്താൽ…
(തേജാ ഭായ് & ഫാമിലി എന്ന ചിത്രത്തിലെ 'ഒരു മധുരക്കിനാവിൻ…' എന്ന രീതി)
ഒരു മധുര സ്വരത്താൽ മഹിമയിൽ നാഥനെ പാടി പുകഴ്ത്തീടാം
ഇന്നീശത്തനുജൻ ജാതനതായ് നമുക്കാ…യി ബെത്ലഹേമിൽ
പ്രിയരേ…ബെത്ലഹേമിൽ (2)
രജനി തഴുകും മലമേട്ടിലെ
കുളിരിലലയും അജപാലകർ
ശ്രുതി മധുരം ശ്രവിച്ചിടുന്നു
ദൂതർ ചൊന്നോരിമ്പസ്വരം…ഏറ്റവർ പാടി
പാപം പോക്കീടാൻ ശാപം നീക്കേടാൻ വന്നു ദൈ…വം ബെത്ലഹേമിൽ
പിറന്നൂ…. ബെത്ലഹേമിൽ (ഒരു മധുര…)
അധര സ്തുതികളുയരുന്നിതാ
അരചസുതനെ വരവേൽക്കുവാൻ
തലമുറകൾ തൻ കടങ്ങൾ വീട്ടുവാനായി വന്നണഞ്ഞു
കന്നിതൻ മകനായ്
എന്തൊരാനന്ദം എന്തു സന്തോഷം
വന്നു ദൈ…വം ബെത്ലഹേമിൽ
പിറന്നൂ…. ബെത്ലഹേമിൽ (ഒരു മധുര…)
19) കണ്ണും കണ്ണും...
കണ്ണും കണ്ണും കാത്തിരുന്നു
മണ്ണിലൊരു പൈതലിനായ്
കാതോട് കാതോരം കേട്ടിരുന്നു
ദൈവപുത്രൻ പിറക്കുമെന്ന് (2) (കണ്ണും കണ്ണും…)
ആകാശ വീഥിയിൽ മാലാഖാമാരവർ
സ്നേഹത്തിൻ നിറകുടമായ്
താരാട്ടു പാടി ഉറക്കിടുവാനായി
മനതാരിൽ നിനച്ചിരുന്നു (2)
ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടി സ്തുതിക്കാം (2) (കണ്ണും കണ്ണും…)
ജീവന്റെ പാതയിൽ കാരുണ്യകനവായ്
കരുണാർദ്രൻ അലിഞ്ഞദിനം
ആലോലംമാട്ടി ലാളിച്ചീടുവാനായ്
കൃപയിൽ നിറഞ്ഞിരുന്നു (2)
ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടി സ്തുതിക്കാം (2) (കണ്ണും കണ്ണും…)
22) മുത്തേ മുത്തേ…
മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനേ
നിന്നെ കാണാൻ കൊതിച്ചൊരു നാളിൽ
മഞ്ഞു പെയ്യുന്ന താഴ്.വരയിൽ
ഒരു ജീവന്റെ കളിയാട്ടമായ്
മുത്തേ മുത്തേ ചക്കര മുത്തേ(2) മുത്തേ മുത്തേ…
ദൂരെ ദൂരെ നിന്നും താരകങ്ങൾ പാടി
രാജാധി രാജാവിവൻ
സ്നേഹത്തിൻ തൂലിക മന്നിൽ ചലിപ്പിച്ച
ദൈവാധിദൈവമിവൻ (2)
മണ്ണിൽ, സ്നേഹം എന്നും, വാരി ചൊരിഞ്ഞിടും
സ്വർഗ്ഗീയ നായകനായ് (2)
മുത്തേ മുത്തേ ചക്കര മുത്തേ(2) മുത്തേ മുത്തേ….
താഴെ ഇന്നു മന്നിൽ മാലോകരെല്ലാം
അലിവേറും നാ-ഥനായ്
കൈത്താളമോടെ വൈക്കോലുകൊണ്ടൊരു
പുൽക്കൂട് പണിതിരുന്നു (2)
സ്വർണ്ണ, വർണ്ണം ഏറും, പുൽക്കൂട്ടിൽ വാഴുന്ന
ഉലകിന്റെ അധിപതിയെ (2)
മുത്തേ മുത്തേ ചക്കര മുത്തേ(2) മുത്തേ മുത്തേ…
മുത്തേ മുത്തേ ചക്കര മുത്തേ(2)
20) ഗബ്രിയേലിന്റെ…
ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്..
സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്
ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ (2)
വിണ്ണിൽ താരകൾ പുഞ്ചിരി തൂകി
മണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടി (2)
അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്
കുഞ്ഞിക്കാലിട്ടടിക്കുകയായ് ..
എന്നും ആഘോഷം ഉണരുകയായ് (2)
രാജാധിരാജനേ എന്റെ മാർഗ്ഗദീപമേ
എൻ ജീവധാരയിൽ ചൈതന്യമാകണേ
ഉൾക്കൂട്ടിലെ പുൽപ്പായയിൽ
കനിവായ് വാഴണേ… (ഗബ്രിയേലിന്റെ…) (2)
വിണ്ണിൽ താരകൾ പുഞ്ചിരി തൂകി
മണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടി (2)
അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്
കുഞ്ഞിക്കാലിട്ടടിക്കുകയായ് ..
എന്നും ആഘോഷം ഉണരുകയായ് (2)
(രാജാധിരാജനേ…)
21....പള്ളി മേടയിൽ...
പള്ളി മേടയിൽ മെല്ലെ മണികള്‍ മുഴങ്ങി
മാലോകര്‍ ആന്ദമോടുണർന്നിതാ
നക്ഷത്രം തൂക്കിയും തോരണങ്ങൾ ചാർത്തിയും
പൂത്തിരികൾ കത്തിച്ചും പൂമരങ്ങൾ ഒരുക്കിയും
നാഥനെ വരവേറ്റിടും (2)
അങ്ങകലെ ആകാശത്തിൽ
നവതാരം മെല്ലെ ഉദിച്ചു
താരങ്ങൾ മിന്നി തെളിഞ്ഞു
സ്തുതിഗീതം പാടി നിന്നു (2)
മഞ്ഞുപെയ്യും താഴ്.വരെ ദേവദാരു പൂത്തതും
മറിയത്തിന്‍ മകനാലല്ലോ
ഈ സ്നേഹത്തിന്‍ തിരിയാലല്ലോ
ലാ ലാലാലാ ലാലാലാ ലാലാലലലാ (2)
(പള്ളി മേടയിൽ…)
ഇങ്ങു താഴെ ആട്ടിടയർ
അശരീരി നാദം ശ്രവിച്ചു
ആമോദരായി നിന്ന്
ദൈവത്തെ പാടി സ്തുതിച്ചു (2)
മഞ്ഞുപെയ്യും താഴ്.വരെ ദേവദാരു പൂത്തതും
മറിയത്തിന്‍ മകനാലല്ലോ
ഈ സ്നേഹത്തിന്‍ തിരിയാലല്ലോ
ലാ ലാലാലാ ലാലാലാ ലാലാലലലാ (2)
(പള്ളി മേടയിൽ…)
ആ ആആആ ആആആ ആആഅഅ (4)
ലാ ലാലാലാ ലാലാലാ ലാലാലലലാ (2)
More songs will be updated later...